വെടിയുണ്ടകള്‍ക്ക് മറുപടി ഷെല്ലുകളോടെ': അതിര്‍ത്തിയില്‍ ശക്തമായ നിലപാടുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ശക്തമായ നിലപാട് എടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന് നിര്‍ദേശം നല്‍കി – "അവിടെ നിന്ന് വെടിയുണ്ടകള്‍ വന്നാല്‍, മറുപടിയായി ഷെല്ലുകള്‍ അയക്കണം". വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ ഉണ്ടെങ്കിലും അതിര്‍ത്തിയില്‍ നിന്നും വ്യത്യസ്തതയുള്ള പ്രകോപനങ്ങള്‍ ഉണ്ടായാല്‍ ശക്തമായ തിരിച്ചടിയാകും ഇന്ത്യ നല്‍കുക. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഭീകരശൃംഖലകള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് പിന്തുണ ലഭിക്കുന്നതായും ഇന്ത്യ അന്താരാഷ്ട്ര വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വിളിച്ചപ്പോള്‍, 'പാകിസ്ഥാന്റെ ഭാഗത്തു നിന്നും എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍, അതി കഠിനവും വിനാശകരവുമായ തിരിച്ചടിയായിരിക്കും ഇന്ത്യ നല്‍കുക' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. അന്നു രാത്രി പാകിസ്ഥാന്‍ ഇന്ത്യയിലെ 26 കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചപ്പോള്‍, പാകിസ്ഥാന്റെ വ്യോമതാവളങ്ങള്‍ അടക്കം ഇന്ത്യ തകര്‍ത്തു. പാകിസ്ഥാന്‍ വെടിയുതിര്‍ത്താല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. പാകിസ്ഥാന്‍ നിര്‍ത്തിയാല്‍ ഇന്ത്യയും നിര്‍ത്തും. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) വഴിയുള്ള സൈനിക മാര്‍ഗത്തിലൂടെയുള്ള ആശയവിനിമയം മാത്രമേ ഉണ്ടായിരിക്കൂ. ചര്‍ച്ച ചെയ്യാന്‍ മറ്റ് വിഷയങ്ങളില്ല. '. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ നിലപാട് അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനികശക്തി പാകിസ്ഥാന് ബോധ്യമായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു.